ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച്ച ഡൽഹിയിലെത്തി.
പലം എയർ ബേസിൽ അമീറിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും ചേർന്ന് സ്വീകരിച്ചു.
ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരും സന്നിഹിതരായിരുന്നു. ഖത്തർ എംബസിയിലെ ജീവനക്കാരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx