അർമേനിയൻ മൃഗശാലയിൽ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷത്തെ ഒറ്റപ്പെടലിന് ശേഷം, ലോകത്തിലെ ഏറ്റവും ഏകാന്തനായ സിംഹം എന്നറിയപ്പെടുന്ന റൂബൻ, ആനിമൽസ് ഡിഫൻഡേഴ്‌സ് ഇന്റർനാഷണലിന്റെയും (എഡിഐ) ഖത്തർ എയർവേയ്‌സ് കാർഗോയുടെയും സഹകരണത്തോടെ ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റിൽ പുനരധിവസിക്കപ്പെട്ടു.
അർമേനിയയിലെ ഒരു സ്വകാര്യ മൃഗശാല അടച്ചുപൂട്ടിയപ്പോൾ അവശേഷിച്ച റൂബൻ മറ്റ് സിംഹങ്ങളുമായി സമ്പർക്കമില്ലാതെ ഒരു ചെറിയ കോൺക്രീറ്റ് സെല്ലിലായിരുന്നു ഒറ്റപ്പെട്ട് താമസം. അർമേനിയയിൽ നിന്ന് റൂബനെ കൊണ്ടുപോകാൻ നി എഡിഐക്ക് അനുയോജ്യമായ ഒരു വിമാനം കണ്ടെത്താൻ കഴിയാതെ വന്നതിനെ തുടർന്ന് റൂബന്റെ പുനരധിവാസം പ്രതിസന്ധിയിലായി.
അതിനിടെയാണ് റൂബനെ കൊണ്ടുപോകാനായി ഖത്തർ എയർവേയ്‌സ് തയ്യാറാകുന്നത്. ഖത്തർ എയർവേയ്‌സ് കാർഗോ റൂബനായി 5,200 മൈൽ യാത്ര സംഘടിപ്പിച്ചു. 15 വയസ്സാണ് സിംഹത്തിന്റെ പ്രായം. എഡിഐ വന്യജീവി സങ്കേതത്തിൽ അവൻ തന്റെ ശബ്ദവും ആത്മവിശ്വാസവും വീണ്ടും കണ്ടെത്തുകയാണ്. വർഷങ്ങളുടെ തടവിൽ നിന്ന് ശാരീരിക വെല്ലുവിളികൾ നേരിട്ടെങ്കിലും, റൂബന്റെ ദൃഢതയും നിശ്ചയദാർഢ്യവും തന്റെ ശ്രദ്ധേയമായ വീണ്ടെടുക്കലിനുള്ള പ്രതീക്ഷ ബാക്കി വെക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX