വ്യോമഗതാഗത സേവനങ്ങളിൽ ധാരണാപത്രം ഒപ്പുവച്ച് ഖത്തറും അഫ്ഗാനിസ്ഥാനും

ഖത്തറും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഗതാഗത അവകാശങ്ങൾ വർധിപ്പിക്കുന്നതിനായി വിമാന സർവീസ് മേഖലയിലെ ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ഒപ്പുവച്ചു.

ഖത്തറിൻ്റെ ഫ്ലാഗ് കാരിയറായ ഖത്തർ എയർവേയ്‌സിന് അതിൻ്റെ ആഗോള ലക്ഷ്യസ്ഥാനങ്ങൾ വിപുലീകരിക്കാനുള്ള അവസരം നൽകിക്കൊണ്ട് ഖത്തറിനെ വ്യോമ സേവന കരാറുകളുമായി ബന്ധിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഒപ്പുവച്ച ധാരണാപത്രം വന്നത്.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് ഫലേഹ് അൽ ഹജ്‌രിയും അഫ്ഗാനിസ്ഥാനിലെ കെയർടേക്കർ ഗവൺമെൻ്റിലെ ഗതാഗത-ഏവിയേഷൻ ഡെപ്യൂട്ടി മന്ത്രി അബ്ദുൾ സലാം ഹൈദരിയും യഥാക്രമം ഖത്തറിനും അഫ്ഗാനിസ്ഥാനുമായും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.

ഒപ്പിടൽ ചടങ്ങിന് ശേഷം, ഗതാഗത മന്ത്രി അഫ്ഗാനിസ്ഥാനിലെ കെയർടേക്കർ ഗവൺമെൻ്റിലെ ഗതാഗത, വ്യോമയാന ഡെപ്യൂട്ടി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സിവിൽ ഏവിയേഷൻ, ഗതാഗതം, ആശയവിനിമയം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version