ഇനി കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഷോപ്പിംഗ്, ഡിസ്‌കൗണ്ട് സെയിലിനുള്ള നിയമങ്ങൾ സംബന്ധിച്ച് പുതിയ തീരുമാനവുമായി മന്ത്രാലയം

ഡിസ്‌കൗണ്ട് സെയിലിനുള്ള നിയമങ്ങൾ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പുതിയ തീരുമാനം എടുത്തു. ഈ തീരുമാനം റീട്ടെയിൽ സ്റ്റോറുകൾക്ക് വർഷത്തിൽ ഒന്നിലധികം ഡിസ്‌കൗണ്ട് പീരീഡിനുള്ള ലൈസൻസുകൾക്കായി അപേക്ഷിക്കാൻ അനുവദിക്കുന്നു. ഇതോടെ കൂടുതൽ ഡിസ്‌കൗണ്ട് സെയിൽ നടത്താൻ സ്ഥാപനങ്ങൾക്ക് കഴിയും.

“അന്തിമ ലിക്വിഡേഷന്റെ കാര്യത്തിൽ ഒഴികെ, കടകൾക്ക് ഒരു വർഷത്തിൽ നിരവധി കാലയളവുകളിലേക്കായി, പൊതുവായതോ പ്രത്യേകമോ ആയ ഡിസ്‌കൗണ്ടുകൾക്കുള്ള ലൈസൻസിനായി അഭ്യർത്ഥിക്കാം. ഉപഭോക്താവിന് ഏറ്റവും അനുയോജ്യമായത് അടിസ്ഥാനമാക്കി, ഓരോ ലൈസൻസിന്റെയും കാലാവധി വകുപ്പ് തീരുമാനിക്കും.”

മന്ത്രാലയം പറയുന്നതനുസരിച്ച്, ഈ തീരുമാനത്തിന്റെ ഉദ്ദേശ്യം ഇതൊക്കെയാണ്:

– ചില്ലറ വ്യാപാരികൾക്കും ബിസിനസുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസുകൾ ലഭിക്കുന്നത് എളുപ്പവും വേഗവുമാക്കുക.

– വർഷം മുഴുവനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഷോപ്പിംഗ് നടത്താൻ കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് കൂടുതൽ വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക.

– എളുപ്പത്തിൽ കിഴിവ് നൽകുന്നത് വഴി വിൽപ്പനയും ലാഭവും വർദ്ധിപ്പിക്കാൻ ബിസിനസുകളെ സഹായിച്ചുകൊണ്ട് പുതിയതും വഴക്കമുള്ളതുമായ മാർക്കറ്റിംഗ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക.

ഈ മാറ്റം ബിസിനസുകൾക്ക് വർഷം മുഴുവൻ നിരവധി ഡിസ്‌കൗണ്ട് പിരീഡിലേക്ക് ലൈസൻസുകൾ നേടാനും അനുവദിക്കുന്നു. അവ ചെയ്യുന്നത്:

– വർഷം മുഴുവനും ഉപഭോക്താക്കൾക്ക് കിഴിവുകൾ പ്രയോജനപ്പെടുത്താനും ഫ്‌ളെക്‌സിബിളായ മാർക്കറ്റിംഗ് തന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയും

– ബിസിനസുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത് എളുപ്പമാക്കുന്നതിലൂടെ വിൽപ്പനയും ലാഭവും വർദ്ധിപ്പിക്കാൻ സഹായിക്കുക

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version