ശനിയാഴ്ച ദോഹ-നിയോം ബേ വിമാനം ആരംഭിച്ചതോടെ ഖത്തർ എയർവേസ് സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ സർവീസുകൾ വിപുലീകരിച്ചു. നിയോം ബേ വിമാനം രാജ്യത്തിലേക്കുള്ള എയർലൈനിന്റെ പത്താമത്തെ റൂട്ടായിരിക്കും.
ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡിസംബർ 9 മുതൽ എയർബസ് എ320 വിമാനങ്ങളുമായി ഖത്തർ എയർവേയ്സ് ആഴ്ചയിൽ രണ്ട് വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2023ലെ ആദ്യ ഏഴ് മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തർ എയർവേയ്സുമായി സൗദി ഒരു സർവീസ് കൂടി പ്രഖ്യാപിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv