ഖത്തറിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് പശ്ചാത്തലത്തിൽ മഴയെ നേരിടാനുള്ള തയ്യാറെടുപ്പുകളും സന്നദ്ധതയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സംയുക്ത മഴക്കെടുതി അടിയന്തര സമിതി ശക്തമാക്കി.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ, മുനിസിപ്പാലിറ്റികളിലെ മഴ എമർജൻസി ടീമുകൾ സമയബന്ധിതമായി വെള്ളക്കെട്ട് കൈകാര്യം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും വർക്ക് ടീമുകൾക്ക് നൽകി. കൂടാതെ, ഗതാഗതം സുഗമമാക്കുന്നതിന് സംയുക്ത മഴക്കെടുതി അടിയന്തര സമിതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട അധികാരികളും തമ്മിൽ ഏകോപനം നടന്നു.
184 എന്ന നമ്പർ വഴി ഏകീകൃത കോൾ സെന്ററിലെ പ്രധാന ഓപ്പറേഷൻ റൂമിൽ സഹായത്തിനായി വിളിക്കാം. ഇത് കൂടാതെ അതോറിറ്റിയുടെ നമ്പർ 188 ലും സഹായങ്ങൾ ലഭ്യമാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB