ഇഹ്തിറാസ്‌ പ്രീ-റെജിസ്ട്രേഷനിൽ പിന്നെയും ട്വിസ്റ്റ്; നിർബന്ധം ഈ വിഭാഗത്തിന് മാത്രം.

ദോഹ: ഖത്തറിലെത്തുന്നവർ പുറപ്പെടലിന് മുൻപായി ഇഹ് തിറാസ് പോർട്ടലിൽ പ്രീ-രെജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശത്തിൽ പിന്നെയും വഴിത്തിരിവ്. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഖത്തറിലെ താമസക്കാരോ പൗരന്മാരോ ആയ ആളുകൾ ഖത്തറിലെത്തുമ്പോൾ ഇഹ്തിരാസ് പോർട്ടലിൽ മുൻകൂർ ആയി രെജിസ്റ്റർ ചെയ്യുന്നത് ഓപ്‌ഷണൽ ആക്കിയിരിക്കുകയാണ്. അതായത് റെസിഡന്റ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമില്ല. 

അതേ സമയം, വിസിറ്റേഴ്‌സ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് അഥവാ സന്ദർശകർക്ക് 72-12 മണിക്കൂറിനുള്ളിലുള്ള മുൻകൂർ റെജിസ്ട്രേഷൻ നിര്ബന്ധമായി തന്നെ തുടരും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

നേരത്തെ, ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമാക്കി റിപ്പോർട്ട് വന്നിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദ്ദേശത്തിൽ ഭേദഗതി വരുത്തിയത്, യാത്രക്കാർക്കുള്ള കർശന നിബന്ധനകൾ ലഘൂകരിക്കുന്നതിനാണെന്ന് മന്ത്രാലയം അറിയിച്ചു.

Exit mobile version