ജനവാസ മേഖലകളിൽ പാർക്ക് ചെയ്ത ഹെവി വാഹനങ്ങളിൽ നോട്ടീസ് പതിച്ചു

പാർപ്പിട പരിസരങ്ങളിൽ ഹെവി വാഹനങ്ങൾ, ബോട്ടുകൾ, ക്യാബിനുകൾ എന്നിവ പാർക്ക് ചെയ്യുന്നത് തടയാൻ അൽ ഷമാൽ മുനിസിപ്പാലിറ്റി കാമ്പയിൻ ആരംഭിച്ചതായി ബുധനാഴ്ച അറിയിച്ചു.

ചുറ്റുപാടുകളുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന കാഴ്ചകളെ നിരോധിക്കുന്ന പൊതു ശുചിത്വ നിയമത്തിന്റെ ഭാഗമായി മുനിസിപ്പൽ ഇൻസ്പെക്ടർമാർ നിരവധി ബോട്ടുകളിലും വാഹനങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസുകൾ പതിച്ചു.

ഹെവി വാഹനങ്ങളും ബോട്ടുകളും മറ്റ് ഉപകരണങ്ങളും നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് 2017 ലെ നിയമം 18 ന്റെ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു.

സ്ക്വയറുകൾ, റോഡുകൾ, തെരുവുകൾ, ഇടനാഴികൾ, ഇടവഴികൾ, നടപ്പാതകൾ, പൊതു പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ, താൽക്കാലികമോ സ്ഥിരമായതോ ആയ കെട്ടിടങ്ങൾ എന്നിവ ലൈസൻസില്ലാതെ പാർക്ക് ചെയ്യുന്നതും നില നിൽക്കുന്നതും നിയമത്തിലെ ആർട്ടിക്കിൾ 4 നിരോധിക്കുന്നതായും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Exit mobile version