അൽ ജാമിഅ-ഒമർ അൽ മുഖ്താർ സ്ട്രീറ്റ് ഇന്റർസെക്ഷൻ പാതകൾ ഒരു മാസത്തേക്ക് അടച്ചുപൂട്ടി

ദോഹ: അൽ ജാമിഅ സ്ട്രീറ്റും ഒമർ അൽ മുഖ്താർ സ്ട്രീറ്റും ചേരുന്ന ഇന്റർസെക്ഷൻ  വെള്ളിയാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗമായി അടച്ചുപൂട്ടി ഖത്തർ പൊതുമരാമത്ത് വകുപ്പ്-അഷ്‌ഗൽ.

മാപ്പിൽ ചിത്രീകരിച്ചിരിക്കുന്ന പ്രകാരം, ഒമർ അൽ മുഖ്‌താർ സ്ട്രീറ്റിൽ നിന്ന് അൽ ജാമിഅ സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള ഇന്റർസെക്ഷന്റെ ഇടത്തോട്ടുള്ള പാതകൾ ആണ് അടച്ചത്. മറ്റു ലെയിനുകളിൽ ട്രാഫിക്ക് സാധാരണ പോലെ തുടരും. ഒമർ അൽ മുക്താർ സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലേക്കു തിരിയുന്ന ഇടത്തേ പാതകളും അടച്ചിട്ടുണ്ട്.

ഇന്നലെ (ഓഗസ്റ്റ് 13) യാണ് പാതകൾ അടച്ചത്. ഒരു മാസത്തേക്ക് തൽസ്ഥിതി തുടരും. ട്രാഫിക്ക് വകുപ്പുമായി ചേർന്നുള്ള ഗതാഗത നിരോധനം, മേഖലയിലെ മലിനജല ഓടകളുടെയും സ്റ്റോം വാട്ടർ ശൃംഖലകളുടെയും വികസനപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണ്.

ഗതാഗതമാറ്റം അറിയിക്കാൻ പൊതുമരാമത്ത് വകുപ്പ് സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ സൈൻ ബോർഡ് നിർദ്ദേശങ്ങളും അനുവദനീയ സ്പീഡ് ലിമിറ്റും പാലിക്കണമെന്ന് അഷ്‌ഗൽ അറിയിച്ചു.

Exit mobile version