ദോഹ: വാക്സിനുകൾ എത്തിച്ചു നൽകിയ ഖത്തറിന്റെ സഹായഹസ്തത്തിന് നന്ദി അറിയിച്ച് തെക്കേ അമേരിക്കൻ രാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് പരഗ്വായ് പ്രസിഡന്റ് മാരിയോ എബ്ദോ ബെനിടെസ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് ഫോണ് ചെയ്തു. സംഭാഷണത്തിൽ ഇരുവരും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധമേഖലകളിലെ കൂട്ടായ വികസനങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
പരഗ്വായ്ക്കായി ഖത്തർ വാഗ്ദാനം ചെയ്ത 400,000 കോവിഡ് വാക്സിന്റെ ആദ്യ ബാച്ചായി 99600 വാക്സിനാണ് അസൻഷ്യൻ വിമാനത്തവളത്തിൽ ഖത്തർ നിലവിൽ എത്തിച്ചു നൽകിയത്. സഹായഹസ്തം സ്വീകരിച്ച ചടങ്ങിൽ പരഗ്വായ് വിദേശകാര്യ മന്ത്രി യൂക്ലിഡ് അകെവഡോ ഇത് ഇരുരാജ്യങ്ങളും പുലർത്തി വരുന്ന സാഹോദര്യബന്ധത്തിന്റെ അർത്ഥപൂർണിമയാണെന്ന് പ്രകീർത്തിക്കുകയും ചെയ്തു.