ഖത്തറിന് ചൈനയുടെ ലോകകപ്പ് സമ്മാനമായ 2 ഭീമൻ പാണ്ടകളെ പാർപ്പിച്ചിരിക്കുന്ന പാണ്ട ഹൗസ് ഇന്ന് മുതുൽ സന്ദർശകർക്കായി തുറക്കും. ഇന്നുമുതല്‍ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പാര്‍ക്ക് സന്ദര്‍ശിക്കാം.
എന്നാൽ സന്ദർശക ടിക്കറ്റുകള്‍ ഔണ്‍ ആപ്ലിക്കേഷന്‍ വഴി മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 25 റിയാലും ആണ്.
ടിക്കറ്റിന്റെ കാലാവധി ഒരു ദിവസത്തേക്കാണ്. അത് റിസര്‍വേഷന്‍ തീയതിയിലാണ് തീരുമാനിക്കേണ്ടത്. ടിക്കറ്റ് റീഫണ്ട് ഇല്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu