ഖത്തറിൽ കോവിഡ് ഉയരുന്നു; ഇന്ന് കേസുകൾ 800-ലധികം

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800-ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 863 ആണ്, അതിൽ 773 പേർ കമ്മ്യൂണിറ്റിയിൽ നിന്നും 90 പേർ യാത്രക്കാരിൽ നിന്നുമാണ്. നിലവിൽ രാജ്യത്ത് ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 5,109 ആണ്.

ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 690 രോഗികൾ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ഐസിയുവിൽ കഴിയുന്നവരുടെ എണ്ണം 4 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 107 കോവിഡ് -19 രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി പരിശോധന നടത്തിയവരുടെ എണ്ണം 3,042 ആയി. ഇതുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണം 15,004 ആയി.

ഇതുവരെ നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ എണ്ണം 7,271,027 ആയി ഉയർന്നപ്പോൾ വാക്സിൻ ബൂസ്റ്റർ ഡോസുകൾ 1,797,693 ആണ്.

Exit mobile version