ട്രാഫിക് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 1,198 മോട്ടോർ ബൈക്കുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. ബൈക്ക് യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് സംഘടിപ്പിച്ച ട്രാഫിക് കാമ്പെയ്‌നിനിന്റെ ഭാഗമായാണ് ഇത്രയും അറസ്റ്റുണ്ടായത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, തങ്ങളുടെ സുരക്ഷയ്ക്കും മറ്റുമായി ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ ഡിപ്പാർട്ട്‌മെന്റ് ബൈക്ക് യാത്രക്കാരോട് ആവശ്യപ്പെട്ടു.
അതിനിടെ, നാഷണൽ ട്രാഫിക് സേഫ്റ്റി കമ്മിറ്റി (എൻടിഎസ്‌സി) അതിന്റെ 16 പങ്കാളികളുടെ പിന്തുണയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിന് 200 കർമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.