ദൈനംദിന സേവനങ്ങൾ ഒറ്റക്ലിക്കിൽ പടിവാതിൽക്കൽ, ഖത്തർ നഗരസഭാവകുപ്പിന്റെ ‘ഔൺ’ ആപ്പ്

ദോഹ: ദൈനംദിന ജീവിതത്തിൽ ആവശ്യമായി വരുന്ന എല്ലാ ഗവണ്മെന്റ് സേവനങ്ങൾക്കും വീട്ടിലിരുന്ന് പരിഹാരം തേടാൻ ഖത്തർ നഗരസഭാ-പരിസ്ഥിതി വകുപ്പ് (MME) ആവിഷ്കരിച്ച മൊബൈൽ അപ്പ്ലിക്കേഷൻ ആണ് ഔൺ (Oun). കസ്റ്റമർ സർവീസ് സെന്ററിലോ ഗവണ്മെന്റ് ഓഫീസുകളിലോ കയറിയിറങ്ങാതെ സേവനങ്ങൾ ഒറ്റക്ലിക്കിൽ പടിവാതിൽക്കൽ എത്തിക്കുകയാണ് ആൻഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമായ ഈ ആപ്പ്. നഗരസഭയുടെ വിവിധങ്ങളായ തൊണ്ണൂറ്റി മൂന്നോളം സർവീസുകളാണ് ആപ്പിൽ ലഭ്യമായിട്ടുള്ളത്. പ്രധാന സേവനങ്ങൾ താഴെ പറയുന്നവയാണ്.

കീടനിയന്ത്രണം, മരങ്ങൾ വെട്ടിയൊതുക്കൽ, സീവേജ് വൃത്തിയാക്കൽ പോലുള്ളവയ്ക്ക് വേണ്ടിയുള്ള അപേക്ഷകളും പരാതികളും, കാറുകൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുക, തൊഴിലാളികളുടെ ഹൗസിംഗ് പരാതികൾ, റോഡ് പരാതികൾ, പാർക്കിംഗ് പ്രശ്നങ്ങൾ മുതലായവയും അധികൃതരെ ആപ്പിലൂടെ അറിയിക്കാം. പരാതികളോടൊപ്പം അവയുടെ ചിത്രങ്ങളും അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

കെട്ടിട പെർമിറ്റ്, കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റ്, ബെനഫിറ്റ് സർട്ടിഫിക്കറ്റ് (ഓണർ), ബെനഫിറ്റ് സർട്ടിഫിക്കറ്റ് (യൂസർ) മുതലായ അപേക്ഷകൾ, വ്യക്തിപരമായോ മറ്റോ നേരിടേണ്ടി വന്ന കുറ്റകൃത്യങ്ങൾ, വിവിധങ്ങളായ കേസുകളെക്കുറിച്ചും ചെക്കുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ തുടങ്ങിയവയും ആപ്പിലൂടെ ബോധിപ്പിക്കാൻ സാധിക്കും.

Exit mobile version