ഉരീദു നെറ്റ് വർക്കിൽ വെള്ളിയാഴ്ച ഉണ്ടായ സാങ്കേതിക പരാജയത്തിന്റെ കാരണം കമ്പനി വ്യക്തമാക്കി. ഒരു അഷ്ഗൽ കരാറുകാരൻ തങ്ങളുടെ പ്രധാന ലൈനുകൾക്ക് അശ്രദ്ധമായി കേടുപാടുകൾ വരുത്തിയതാണ് അതിൻ്റെ സേവന ഉപയോക്താക്കൾക്ക് വെള്ളിയാഴ്ച നെറ്റ്‌വർക്ക് തടസ്സം നേരിടാൻ കാരണമായതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഉറിദു പറഞ്ഞു.
തങ്ങളുടെ ടെക്‌നിക്കൽ ടീമിന് ഉടനടി പ്രതികരിക്കാനും സേവനങ്ങൾ പുനഃസ്ഥാപിക്കാനും കഴിഞ്ഞുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അവരുടെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമായി തുടരാനും ഉരീദു കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുമായും അഷ്ഗലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി പറഞ്ഞു.
തടസ്സമുണ്ടായതിൽ കമ്പനി ക്ഷമ ചോദിക്കുകയും സഹകരിച്ചതിന് ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Ooredoo ഉപയോക്താക്കൾ വെള്ളിയാഴ്ച രാത്രി വൈകി നെറ്റ്‌വർക്കിലെ വിവിധ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഉടൻ തന്നെ കമ്പനി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രശ്നം അംഗീകരിച്ചു. പ്രശ്‌നം പരിഹരിക്കാനും സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാനും കഠിനമായി പരിശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5