മന്സൂറ കെട്ടിട ദുരന്തത്തിൽ ഒരു മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം പൊന്നാനി പോലീസ് സ്റ്റേഷന് പടിഞ്ഞാറുഭാഗം ചുവന്ന റോഡിൽ താമസിക്കുന്ന പുതുവീട്ടിൽ അഹമ്മദ് മകൻ അബു (43) വിന്റെ മൃതദേഹമാണ് ഇന്നലെ വൈകി തിരിച്ചറിഞ്ഞത്. മാതാവ്: ആമിന; ഭാര്യ: രഹന മക്കൾ: റിദാൻ, റിഹാൻ
ഇതോടെ മൻസൂറയിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി സ്വദേശി നൗഷാദ് മണ്ണുറ, കാസർകോട് സ്വദേശി അഷ്റഫ് എന്ന അച്ചാപ്പു എന്നിവരാണ് മരിച്ച മറ്റുള്ളവർ. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ഓടെ ദോഹ മൻസൂറയിലെ ബിൻ ദിർഹമിൽ നാലുനില കെട്ടിടം തകർന്ന് വീണാണ് അപകടം ഉണ്ടായത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp