വിസ വ്യാപാരത്തിൽ ഏർപ്പെട്ടതിന് ഖത്തറിൽ പ്രവാസി അറസ്റ്റിലായി. ഏഷ്യൻ പൗരനായ ഒരാളെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്.
സിഐഡിയുടെ രഹസ്യമായ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് പിടിച്ചെടുത്ത എല്ലാ സാമഗ്രികളും സഹിതം നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വ്യാജ കമ്പനികളുമായുള്ള ഇടപാടുകൾ ഒഴിവാക്കണമെന്ന് വകുപ്പ് പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു. സംശയാസ്പദമായ കേസുകൾ Metrash2 ആപ്പ് വഴി റിപ്പോർട്ട് ചെയ്യണമെന്നും വകുപ്പ് പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD