പുതിയ കൊവിഡ് വകഭേദമായ ഒമിക്‌റോണിന്റെ ആദ്യ കേസ് യുഎഇയിലും സ്ഥിരീകരിച്ചു. ബുധനാഴ്ച ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ വനിതയ്‌ക്കാണ് രോഗം കണ്ടെത്തിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഒരു അറബ് രാജ്യം വഴിയെത്തിയ ആഫ്രിക്കൻ വനിതയാണ് ഇവരെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി WAM അറിയിച്ചു. യാത്രക്കാരി വാക്സിനേഷൻ പൂർത്തിയാക്കിയ ആളുമാണ്.
ഇന്ന് നേരത്തെ സൗദി അറേബ്യയിൽ ഗൾഫിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒമിക്രോൺ കേസ് കണ്ടെത്തുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. ഇതോടെ ഖത്തർ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ നിരീക്ഷണം കടുപ്പിക്കുമെന്നുറപ്പായി.