അബുസമ്ര ബോർഡർ വഴി നിശ്ചിത വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി

അബു സമ്ര ബോർഡർ ക്രോസിംഗ് വഴി ചരക്കുകളോ യാത്രക്കാരെയോ വഹിക്കുന്ന വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഒരു നിയന്ത്രണ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം, അഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തന പഴക്കമുള്ള വാഹനങ്ങളും നിർമ്മാണ തീയതി മുതൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളും കര അതിർത്തി കടക്കാൻ അനുവദിക്കില്ല.  

“ട്രക്കുകളിലുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച റെഗുലേറ്ററി നിർദ്ദേശങ്ങൾക്കനുസൃതമായി, ലാൻഡ് റൂട്ടുകളിലൂടെ ബസുകളിലും ടാക്സികളിലും യാത്രക്കാരെ കൊണ്ടുപോകുന്നതിൽ നിന്ന്, അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള ട്രക്ക്, ടാക്സികൾ; നിർമ്മാണ തീയതി മുതൽ പത്ത് (10) വർഷത്തിൽ കൂടുതൽ പ്രവർത്തന പ്രായമുള്ള ബസുകൾ എന്നിവയെ അബു സംര ബോർഡർ ക്രോസിംഗിൽ വിലക്കിയിരിക്കുന്നു,” MOI വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version