രാജ്യത്ത് എണ്ണ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചോർച്ചയുണ്ടായതിനെ തുടർന്ന് കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി സിഇഒയും കുവൈറ്റ് ഓയിൽ കമ്പനിയുടെ വക്താവുമായ ഖുസൈ അൽ-അമർ പറഞ്ഞു.
എന്നാൽ, അപകടസ്ഥലത്ത് വിഷവാതകങ്ങളൊന്നും കണ്ടെത്തിയില്ല എന്നതിന് പുറമെ, ചോർച്ചയുടെ ഫലമായി അപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അൽ-അമർ സ്ഥിരീകരിച്ചു.
കുവൈറ്റ് ഓയിൽ കമ്പനിയിലെ ബന്ധപ്പെട്ട സംഘങ്ങൾ സ്ഥലത്തുണ്ടെന്നും കമ്പനിയിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപകടം കൈകാര്യം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ