2025 മെയ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.
സൂപ്പർ ഗ്രേഡ് പെട്രോളിന് ഇപ്പോൾ ലിറ്ററിന് 1.95 റിയാലായിരിക്കും, ഏപ്രിലിൽ ഇത് 2.05 റിയാലായിരുന്നു. പ്രീമിയം ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസം രണ്ടു റിയാൽ ആയിരുന്നത് മേയിൽ 1.90 റിയാലായി കുറഞ്ഞിട്ടുണ്ട്.
ഡീസൽ വിലയും കുറഞ്ഞു. മെയ് മാസത്തിൽ ഡീസലിന്റെ വില ലിറ്ററിന് 1.95 റിയാലാണ്.
2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജി പ്രതിമാസ ഇന്ധന വില പ്രഖ്യാപിച്ചുവരുന്നു. ഊർജ്ജ, വ്യവസായ മന്ത്രാലയം പ്രാദേശിക ഇന്ധന വിലകളെ അന്താരാഷ്ട്ര വിപണി നിരക്കുകളുമായി ബന്ധിപ്പിച്ചപ്പോഴാണ് ഈ സംവിധാനം ആരംഭിച്ചത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE