ചങ്ങരംകുളം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവു നൽകി ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം. നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയിൽ ഹന്നത്ത് എം, ഡോ. എംഎ ഷിഫാന തുടങ്ങിയവർക്കാണ് ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം പ്രസിഡണ്ട് നൌഫൽ പീസി കട്ടുപ്പാറ, സെക്രട്ടറി ഷഫീർ നരണിപ്പുഴ തുടങ്ങിയവർ ഉപഹാരം സമർപ്പിച്ചത്.
നന്നംമുക്ക് മണ്ഡലം വൈ:പ്രസിഡണ്ട് അലിമോൻ നരണിപ്പുഴ, ഒഐസിസി ഇൻകാസ് ജില്ലാ ട്രഷറർ ഇർഫാൻ പകര, വൈസ് പ്രസിഡണ്ട് അനീസ് കെടി വളപുരം, ആഷിക് അയിരൂർ, മുഹമ്മദലി കുറ്റിപ്പുറം, യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി ഫാരിസ് നരണിപ്പുഴ, സിഎം ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG