ഖത്തറിലെ നോൺ-അയോണൈസിംഗ് റേഡിയേഷൻ സുരക്ഷിതമായ അളവിൽ

നോൺ-അയോണിംഗ് റേഡിയേഷന്റെ “ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വൻസി” അളവുകൾ സംബന്ധിച്ച ആദ്യ ദേശീയ റിപ്പോർട്ടിന്റെ ഫലങ്ങൾ പരിശോധിച്ച പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) റേഡിയേഷൻ മിതമായതും സുരക്ഷിതവുമായ അളവുകളിൽ മാത്രമാണെന്ന് അറിയിച്ചു. ഖത്തറിലെ നോൺ-അയണയ്സിംഗ് റേഡിയേഷന്റെ അളവ് ആഗോള നിരക്കുകളേക്കാൾ കുറവാണ്.

നോൺ-അയോണൈസ് റേഡിയേഷൻ അളവുകളുടെ ഫലങ്ങളെക്കുറിച്ചുള്ള ഇത്തരമൊരു ദേശീയ റിപ്പോർട്ട് രാജ്യത്ത് ആദ്യത്തേതാണെന്ന് റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് സൂചിപ്പിച്ചു

നോൺ-അയോണൈസിംഗ് റേഡിയേഷൻ ഫ്രീക്വൻസി അനാലിസിസ് യൂണിറ്റ് ഇലക്ട്രോമാഗ്നറ്റിക് വേവുകൾ അളക്കുകയും നിരീക്ഷിക്കുകയും ചെയ്തു വരുന്നു. റേഡിയേഷൻ ലെവലുകളുടെ തത്സമയമുള്ളതും വളരെ കൃത്യമായതുമായ ഡാറ്റ നിലവിൽ ലഭ്യമാണ്. ടീം അയോണൈസ് ചെയ്യാത്ത വികിരണത്തിന്റെ അളവ് പ്രവചിക്കുകയും വർഷം മുഴുവനും അവയെ നിരീക്ഷിക്കുകയും ചെയ്യുന്നു.

അയോണൈസ് ചെയ്യാത്ത വികിരണത്തിന്റെ തോത് വർധിച്ചാൽ യൂണിറ്റ് ഉടൻ മുന്നറിയിപ്പ് നൽകുമെന്ന് വകുപ്പ് വിശദീകരിച്ചു. ഇത് തുടർന്ന്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രത്യേക ടീമുകളുടെ ദ്രുത പ്രതികരണത്തിലേക്ക് നയിക്കും.

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന നിരീക്ഷണ സ്റ്റേഷനുകൾ ഉപയോഗിച്ചാണ് ഈ ലെവലുകൾ അളക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. സ്റ്റേഷനുകൾ എല്ലാ പ്രദേശങ്ങളിലെയും ഏറ്റവും ഉയർന്നതും താഴ്ന്നതുമായ ഊർജ്ജ നിലകൾ അളക്കുന്നു. തുടർന്ന് പൊതുവായ ഊർജ്ജ നിരക്കും ഒരു പ്രദേശത്ത് നിന്നുള്ള അതിന്റെ വ്യതിയാനവും മനസ്സിലാക്കുന്നു.

രാജ്യത്ത് വിതരണം ചെയ്യുന്നതും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധിപ്പിച്ചതുമായ ഉപകരണങ്ങളിലൂടെ കൃത്യമായതും ശരിയായതുമായ വിവരങ്ങൾ തുടർച്ചയായി പ്രദാനം ചെയ്യുന്ന ഒരു സംയോജിത ഡാറ്റാബേസ് സൃഷ്ടിച്ച്, നോൺ-അയോണൈസിംഗ് റേഡിയേഷൻ ഫ്രീക്വൻസി അനാലിസിസ് യൂണിറ്റ് റേഡിയേഷനെക്കുറിച്ചും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രീയവും ഗവേഷണപരവുമായ പഠനങ്ങൾ നടത്തി വരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version