ഖത്തറിലെ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇനി മാസ്‌ക് വേണ്ട

ദോഹ – 2022 ഏപ്രിൽ 3 മുതൽ ഖത്തറിലെ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്‌ക് ധരിക്കൽ നിർബന്ധമില്ലെന്നു വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാസ്‌ക് വേണോ എന്ന് അവർക്ക് ആവശ്യാനുസരണം തീരുമാനിക്കാം. 

ഏപ്രിൽ 3 മുതൽ മുതൽ മാസ്ക് ധരിക്കുന്നത് ഓപ്ഷണലായി കണക്കാക്കും. നേരത്തെ 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ബാധകമാക്കിയ ഇളവാണ് ഇപ്പോൾ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകിയത്.

അതേസമയം, കോവിഡ് ഇത് വരെ ബാധിക്കാത്ത വാക്സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികളെ ആഴ്ചതോറും വീട്ടിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള തീരുമാനം തുടരാൻ തീരുമാനിച്ചതായും മന്ത്രാലയം അറിയിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റെല്ലാ മുൻകരുതൽ നടപടികളും പാലിക്കുന്നത് തുടരാൻ മന്ത്രാലയം ആഹ്വാനം ചെയ്തു.

Exit mobile version