ഔഖാഫിന് കീഴിലുള്ള മോസ്‌ക് മാനേജ്‌മെൻ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ, ഇസ്‌ലാമിക കാര്യ മന്ത്രാലയം ലുസൈലിലെ ഘർ തായ്‌ലാബ് ഏരിയയിൽ പുതിയ മസ്ജിദ് തുറന്നു. 1,864 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അഹമ്മദ് അബ്ദുൾ റഹ്മാൻ മൂസ അൽ ഇസ്ഹാഖ് മസ്ജിദിൽ 300 ഓളം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും. ഒരു ഇമാമിൻ്റെ വീടിനോടും മുഅജ്ജിൻ്റെ വസതിയോടും ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
1395 എന്ന നമ്പരിലുള്ള പുതിയ പള്ളിയിൽ 264 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രധാന പ്രാർത്ഥനാ ഹാളും 28 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന ഒരു വനിതാ ഹാളും ഉൾപ്പെടുന്നു. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുദു സ്ഥലവും ഉൾപ്പെടുന്നു.
രാജ്യത്തിൻ്റെ ദേശീയ ദർശനം 2030 ന് അനുസൃതമായി, നഗര വളർച്ചയ്ക്കും ജനസംഖ്യാ വർധനയ്‌ക്കും അനുസൃതമായി മസ്ജിദുകളുടെ എണ്ണം വിപുലീകരിക്കാനും രാജ്യത്തുടനീളം വികസിപ്പിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ചട്ടക്കൂടിലാണ് പുതിയ മസ്ജിദ് തുറക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5