ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ കൊവിഡ്‌ നയം; 2% യാത്രക്കാർക്ക് റാൻഡം ടെസ്റ്റ്

കോവിഡ് പുതിയ വകഭേദം bf.7 ലോകവ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു. ഇന്ന് പകൽ 10 മുതലാണ് നയം പ്രാബല്യത്തിലാകുന്നത്. ഇത് പ്രകാരം, വിദേശത്ത് നിന്നെത്തുന്ന ഫ്‌ളൈറ്റുകളിലെ 2% യാത്രക്കാരെ റാൻഡം കൊവിഡ്‌ ടെസ്റ്റിന് വിധേയമാക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ വാക്‌സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർ ആയിരിക്കാൻ നിർദ്ദേശമുണ്ട്. വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുക, കോവിഡ് ലക്ഷണം കാണിച്ചാൽ ഐസൊലേറ്റ് ചെയ്യുക എന്നിവയും നിർദ്ദേശങ്ങളിൽ പറയുന്നു.

അറൈവൽ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം. തെർമൽ സ്‌ക്രീനിംഗിന് വിധേയമാകണം. റാൻഡം പരിശോധനക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാമ്പിൾ നൽകിയ ശേഷം എയർപോർട്ട് വിടാം. പോസിറ്റീവ് ആയാൽ ജിനോം ടെസ്റ്റിന് അയക്കും.

എല്ലാ യാത്രക്കാരും സ്വയം നിരീക്ഷണത്തിനും വിധേയമാകണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version