ദോഹ: സനുദ് കരുവള്ളി പാത്തിക്കലിന്റെ കഥാസമാഹാരം ‘നാ ൾവഴിയിലെ ഓർമപ്പൂക്കൾ’ രണ്ടാം പതിപ്പ് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു. മുഹമ്മദലി പൂനൂർ പ്രകാശനം ചെയ്ത കൃതി അനീസുദ്ദീൻ കെ.പി ഏറ്റുവാങ്ങി. ഫോറം വൈസ് പ്രസിഡൻ്റ് ശ്രീകല ജിനൻ പുസ്തക പരിചയം നടത്തി. തുടർന്ന് നടന്ന സെഷനിൽ അമൽ ഫെർമിസിന്റെ ‘സങ്കട ദ്വീപ്’ നോവലിസ്റ്റ് ഷാമിന ഹിഷാം പരിചയപ്പെടുത്തി.
നാസിമുദ്ദീൻ കെ.കെ മോഡറേറ്ററായി. പ്രസിഡന്റ് ഡോ.സാബു കെ.സി അധ്യക്ഷത വഹിച്ചു. മജീദ് പുതുപ്പറമ്പ് സ്വാഗതവും റാം മോഹൻ നായർ നന്ദി യും പറഞ്ഞു. ഫൈസൽ അബുബക്കറും അൻസാർ അരിമ്പ്രയും കവിതകൾ ആലപിച്ചു. മുഹമ്മദ് ഹുസ്സൈൻ വാണിമേൽ, തൻ സീം കുറ്റ്യാടി, ഷംന ആസ്മി, ഷംലാ ജഅ്ഫർ, അഷറഫ് മടിയാരി എന്നിവർ സംസാരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp