കേരളത്തിൽ നിന്ന് ഡ്രൈവ് ചെയ്ത് ഖത്തറിലെത്തിയ നജീറയെ മാച്ച് ടിക്കറ്റുകൾ നൽകി സ്വീകരിച്ച് ക്യുഎൻബി

ലോകകപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് സ്വയം ഡ്രൈവ് ചെയ്ത് ഖത്തറിലെത്തിയ അർജന്റീന ഫാനും ട്രാവൽ വ്ളോഗറുമായ നജിറ നൗഷാദിനെ ഫിഫ ലോകകപ്പ് 2022-ന്റെ ഔദ്യോഗിക സ്പോണ്സറായ QNB ഗ്രൂപ്പ് മത്സര ടിക്കറ്റുകൾ സമ്മാനിച്ച് സ്വീകരിച്ചു.

ഫുട്ബോൾ ആരാധികയായ നജിറ കേരളത്തിൽ നിന്ന് 3000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ദോഹയിലെത്തിയത്.

നജീറയുടെ കുടുംബത്തോടൊപ്പമുള്ള യാത്രയെ ബാങ്ക് അഭിനന്ദിക്കുകയും ഖത്തറിലെ സമീപകാല വിനോദ ഹോട്ട്‌സ്‌പോട്ടായ വിന്റർ വണ്ടർലാൻഡിൽ ഒരു ദിവസത്തെ താമസവും മാച്ച് ടിക്കറ്റുകളും സമ്മാനിക്കുകയും ചെയ്തു.

തന്റെ പ്രിയപ്പെട്ട ടീമിന്റെ ഗെയിമിൽ പങ്കെടുക്കാനുള്ള നജീറയുടെ നിശ്ചയദാർഢ്യത്തെ മാനിച്ച്, അർജന്റീനയുടെ വരും മത്സരങ്ങളിൽ പങ്കെടുക്കാനും കളിയുടെ അവസാന 10 മിനിറ്റ് പിച്ചിൽ നിന്ന് ആസ്വദിക്കാനുമുള്ള അവസരമൊരുക്കി ക്യുഎൻബി നജീറക്കും കുടുംബത്തിനും ടിക്കറ്റുകൾ നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version