ദോഹ: ഖത്തറിലെ ഭക്ഷ്യ ഉപഭോഗവുമായി ബന്ധപ്പെട്ട 1990ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് വിവിധ റസ്‌റ്റോറന്റുകൾ, മിനി മാർട്ട്, അടുക്കള എന്നിവ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു.
എ & എച്ച് ഫുഡ് കോർട്ട് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടപ്പോൾ ദോഹയിലെ അബാനോസ് റെസ്റ്റോറന്റ് ഫോർ സുഡാനീസ് ആന്റ് അറബിക് ഫുഡ്, സാൽവ ഗാർഡൻസ് റെസ്റ്റോറന്റ് എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മന്ത്രാലയം നോട്ടീസ് നൽകി.
വക്രയിൽ, NAS മിനി മാർട്ടിന് 15 ദിവസത്തേക്ക് അടച്ചുപൂട്ടൽ ഓർഡർ നൽകി. ഉം സലാലിലെ മഅറെബ് കിച്ചൻ അഞ്ച് ദിവസത്തേക്കാണ് അടച്ചിടാൻ ആവശ്യപ്പെട്ടത്.
അടഞ്ഞുകിടക്കുന്ന കട തുറക്കുന്നതിനോ എന്തെങ്കിലും പ്രവർത്തനം നടത്തുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ അടച്ചിടൽ. കാലയളവിൽ അനുവദനീയമല്ല. അത്തരം ലംഘനങ്ങൾ ക്രിമിനൽ നടപടികൾക്ക് കാരണമാകും.