ഒറ്റത്തവണ പ്ലാസ്റ്റിക്ക് ബാഗ് നിരോധനം: ഭക്ഷ്യ സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റിയുടെ റെയ്ഡ്

അൽ റയ്യാൻ മുനിസിപ്പാലിറ്റി അതിന്റെ പരിധിയിൽ വരുന്ന എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച 2022ലെ 143-ാം നമ്പർ മന്ത്രാലയ പ്രമേയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രമായ പരിശോധന കാമ്പെയ്‌നുകൾ ആരംഭിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഉറപ്പുവരുത്തുന്നതാണ് നടപടി.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചതായും ബയോഡീഗ്രേഡബിൾ, പേപ്പർ, നെയ്ത, തുണി സഞ്ചികൾ എന്നിവ അനുവദനീയമാണെന്നും കാമ്പയിൻ വക്താക്കൾ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ തീരുമാനം പുറപ്പെടുവിച്ചതുമുതൽ, തീരുമാനത്തിന്റെ ആവശ്യകതകൾ, അത് നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം, പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം നിരവധി ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിച്ചു.

Exit mobile version