മുൻസിപ്പൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് അമീർ

സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ തീയതി വ്യക്തമാക്കുന്ന 2023ലെ ഡിക്രി നമ്പർ (28) അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പുറപ്പെടുവിച്ചു. 2023 ജൂൺ 22 വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.

വോട്ടവകാശമുള്ളവരും വോട്ടർ രജിസ്ട്രേഷൻ ലിസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയവരുമായ പൗരന്മാരോട് അവരുടെ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ ഡിക്രി ആഹ്വാനം ചെയ്തു.

ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version