ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുന്ന ലിമോസിൻ കാറുകളിൽ ഗതാഗത മന്ത്രാലയം പരിശോധനാ കാമ്പയിൻ നടത്തി. MOI യുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഈദുൽ ഫിത്തറിൻ്റെ ദിവസങ്ങളിൽ മന്ത്രാലയം ഖത്തറിലുടനീളം പരിശോധന നടത്തിയത്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പൗരന്മാരും താമസക്കാരും വിനോദസഞ്ചാരികളും കൂടുതലായി വരുന്ന പ്രദേശങ്ങളിൽ മന്ത്രാലയം പരിശോധന നടത്തി. പരിശോധനയുടെ വിഡിയോ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കാറുകൾക്കും ഡ്രൈവർമാർക്കും MOT-ൻ്റെ ആവശ്യമായ ഗുണനിലവാരവും സേവന ആവശ്യകതകളും ലിമോസിൻ കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5