ചില തരം ക്രാക്ക് ബിസ്ക്കറ്റുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ആരോഗ്യ മന്ത്രാലയം

2023 ജൂലൈ 30, ഒക്‌ടോബർ 17, ഒക്ടോബർ 27 എന്നീ തീയതികൾ എക്സ്പെയറി ഡേറ്റ് ആയുള്ള സ്പാനിഷ് നിർമിത ടെഫ് ഫ്‌ളോർ ക്രാക്കർ ബിസ്ക്കറ്റുകൾ വാങ്ങുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

2024 മാർച്ച് 2, 3, 4, 6, ഏപ്രിൽ 4 തീയതികളിൽ എക്സ്പെയറി ഡേറ്റ് ആയുള്ള സ്പെയിൻ നിർമിത Schalr Knusperprot Dunkel ബിസ്ക്കറ്റുകൾ വാങ്ങുന്നതിനെതിരെയും MoPH മുന്നറിയിപ്പ് നൽകി.

അനുവദനീയമായ അളവിലും കൂടുതലാണെന്ന് സംശയിക്കുന്ന അട്രോപിൻ, സ്കോപോളമൈൻ വിഷാംശ സാധ്യതയാണ് മുന്നറിയിപ്പിന് കാരണം.

യൂറോപ്യൻ റാപ്പിഡ് അലേർട്ട് സസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡിൽ (ആർഎഎസ്എഫ്എഫ്) നിന്ന് മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിതരണക്കാരോട് ഈ ഉൽപ്പന്നങ്ങൾ ശേഖരിക്കാനും വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.

നിലവിൽ ഈ ഇനങ്ങൾ ഉപഭോക്താക്കൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ, ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനോ അല്ലെങ്കിൽ അവർ വാങ്ങിയ ഔട്ട്‌ലെറ്റിലേക്ക് തിരികെ നൽകാനോ MoPH നിർദ്ദേശിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Exit mobile version