പുതിയ വകഭേദം: രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ; എല്ലാ ജിസിസി രാജ്യങ്ങളും ഗ്രീൻ ലിസ്റ്റിൽ

ദോഹ: കൊവിഡ് നിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് പുതുക്കി ഖത്തർ.

ഗ്രീൻ ലിസ്റ്റ്: 177 രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിലാണ്. എല്ലാ ഗൾഫ് രാജ്യങ്ങളും തുർക്കിയും ഇതിൽ ഉൾപ്പെടുന്നു. യുഎഇ വീണ്ടും ഗ്രീൻ ലിസ്റ്റിലായി

റെഡ് ലിസ്റ്റ്: 19 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉള്ളത്. ഓസ്ട്രിയ, ബര്ബഡോസ്, ബെല്ജിയം, ബള്ഗേറിയ, ക്രോയേഷ്യ, ചെചിയ, ജോര്ജിയ, ഗ്രീസ്, ഹംഗറി, അയര്ലാന്റ്, ജോര്ദാന്, ലത്വീവിയ, ലിത്വാനിയ, മെന്റനിഗ്രോ, നെതര്ലാന്റ്സ്, സെര്ബിയ, സ്ളോവാക്യ, സ്ളോവേനിയ, സിറിയ എന്നിവയാണ് അവ.

എക്‌സപ്ഷണൽ റെഡ് ലിസ്റ്റ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ എക്സപ്ഷണൽ റെഡ് ലിസ്റ്റിലുണ്ട് – ബംഗ്ലാദേശ്, ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ,നേപ്പാള്, പാകിസ്ഥാന്, ഫിലിപ്പീന്സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്, സുഡാന്, സിംബാബ്വെ, ഇന്തോനേഷ്യ. 

അതേസമയം, എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ, ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ ഒമിക്രോണ് ഭീഷണിയുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ഇന്ന് പുറത്തിറക്കിയ പുതിയ യാത്രനയം ബാധകമാകുക. ഇന്ത്യ ഉൾപ്പെടെ ലിസ്റ്റിലെ മറ്റു രാജ്യങ്ങൾക്ക് നിലവിലെ ക്വാറന്റീൻ പോളിസി തന്നെ തുടരും.

ഡിസംബർ 1 വൈകിട്ട് 6 മുതൽ പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരും.

Exit mobile version