സംശയങ്ങൾക്ക് വ്യക്തതയുമായി ‘എഹ്‌തെറാസ് ഗൈഡ്’

എഹ്‌തെറാസ് ആപ്ലിക്കേഷന്റെയും ഖത്തറിലെ കോവിഡ് നിയമങ്ങളുടെയും ഏറ്റവും പുതിയ മാറ്റങ്ങളും സവിശേഷതകളും വ്യക്തമാക്കി എഹ്‌തെറാസ് ഗൈഡ് പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം.

കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷം, വ്യക്തികൾക്ക് എഹ്‌തെറാസിൽ ഗോൾഡ് ഫ്രെയിം നഷ്ടപ്പെടുന്ന നിയമം നിലവിൽ വന്നതായി മന്ത്രാലയം ഗൈഡിൽ അറിയിച്ചു. വാക്സീൻ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നീടുകയും ബൂസ്റ്റർ ഡോസ് എടുക്കാതിരിക്കുകയും ചെയ്താൽ ഇവരെ വാക്സീൻ എടുക്കാത്തവർ ആയാണ് കണക്കാക്കുക.

മന്ത്രാലയം പുറത്തിറക്കിയ എഹ്‌തെറാസ് ഗൈഡിൽ, 9 മാസത്തിനുള്ളിൽ രണ്ടാം ഡോസ് അംഗീകൃത വാക്‌സിൻ എടുത്ത വ്യക്തികൾക്ക് ഗോൾഡൻ ഫ്രെയിം നിലനിൽക്കും. ശേഷം ബൂസ്റ്റർ ഡോസ് എടുത്തവർക്കും ഗോൾഡൻ ഫ്രെയിം 9 മാസത്തേക്ക് പുനഃസ്ഥാപിക്കപ്പെടും.

ഗൈഡ് അനുസരിച്ച്, 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവർക്കും നിലവിലെ യാത്രാനയത്തിൽ ഉൾപ്പെടെ വാക്സീൻ എടുത്തവരുടെ എല്ലാ പരിഗണനയും ലഭിക്കും.

എന്നിരുന്നാലും, ഇവർക്ക് ഗോൾഡ് ഫ്രെയിം ലഭിക്കില്ല. പകരം അവർ രോഗം മാറിയവർ ആണെന്ന് തെളിയിക്കാൻ എഹ്തെറാസിലെ റിക്കവറി ഡേറ്റ് കാണിച്ചാൽ മതിയാകുമെന്നും ഗൈഡ് വ്യക്തമാക്കുന്നു.

Ehteraz-ന്റെ നിരവധി സവിശേഷതകളെകുറിച്ചും സംശയങ്ങളെകുറിച്ചും ഗൈഡ് വ്യക്തത നൽകുന്നു.  മുഴുവൻ ഗൈഡും ഇവിടെ വായിക്കുക.

Exit mobile version