ഇന്ത്യ ഉൾപ്പെടെ 6 ഏഷ്യൻ രാജ്യക്കാർക്ക് ഖത്തറിൽ വീണ്ടും ക്വാറന്റീൻ, സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിന് പുറത്ത് നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയ റെസിഡന്റ് വിസയിലുള്ള ഇന്ത്യക്കാർക്ക്,  ഖത്തറിലെത്തിയ ശേഷമുള്ള 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഓഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മുതൽ നിലവിൽ വരും. ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഖത്തറിന് പുറത്ത് നിന്ന് വാക്സീൻ എടുത്തവർക്കും വാക്സീൻ ഇതുവരെ എടുക്കാത്തവരുമായ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഒരുപോലെ നിർബന്ധമാണ്. എല്ലാ തരം വിസിറ്റേഴ്‌സ് വിസ (ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്) യിൽ ഉള്ളവർക്കും ഇത് ബാധകമാകും. 

അതേ സമയം, റെസിഡന്റ് പെർമിറ്റ് ഉള്ളവരിൽ, ഖത്തറിൽ നിന്ന് അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ ഖത്തറിൽ നിന്ന് കോവിഡ് വന്നു മാറിയവരോ ആയ യാത്രക്കാർക്ക്, ഹോട്ടൽ ക്വാറന്റീൻ 2 ദിവസം മതി.

ഇന്ത്യക്കൊപ്പം, ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ളാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പുതിയ നിയമം ബാധകമാണ്.

Exit mobile version