ഖത്തറിൽ ഇന്ന് നടക്കാനിരുന്ന മോളിവുഡ് മാജിക്ക് മെഗാ സ്റ്റാർ ഷോ മാറ്റിവെച്ചതായി സംഘാടകരായ നയൻ വൺ ഇവന്റ്‌സ് അറിയിച്ചു. സാങ്കേതിക പ്രശ്നവും മോശം കാലാവസ്ഥയുമാണ് ഇവന്റ് മാറ്റി വെക്കാനിടയാക്കിയതെന്നു സംഘാടകർ പറഞ്ഞു. ടിക്കറ്റിന് റീഫണ്ട് ആവശ്യമുള്ളവർക്ക് tickets.9one@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.
ഇത് രണ്ടാം തവണയാണ് മോളിവുഡ് മാജിക്ക് മാറ്റിവെക്കുന്നത്. നേരത്തെ 2023 നവംബറിൽ നടത്താനിരുന്ന ഇവന്റായിരുന്നു ഇത്. ഇന്നത്തെ ഇവന്റിനായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ ഖത്തറിലെത്തിയിരുന്നു. നിലവിൽ പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD