സ്വകാര്യമേഖലയിലെ സ്വദേശി തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഖത്തറിൻ്റെ ദേശീയ ദർശനം 2030-ന്റെ ഭാഗമായും, തൊഴിൽ മന്ത്രാലയം നിയന്ത്രിത സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലാളികളുടെ തൊഴിൽ നടപടിക്രമങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള “ബഷർ” സേവനം ഇന്ന് മുതൽ അവതരിപ്പിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും പൗരന്മാർക്കും വേണ്ടിയുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന നിരവധി നൂതന ഡിജിറ്റൽ സേവനങ്ങളിൽ ഒന്നാണ് ബഷറെന്ന് നാഷണൽ വർക്ക്ഫോഴ്‌സ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ശൈഖ അബ്ദുൾറഹ്മാൻ അൽ ബാദി പറഞ്ഞു.
തൊഴിൽ കരാർ അംഗീകാരത്തിനായി അപേക്ഷകൾ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും, നിയമന പ്രക്രിയയിലെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താനും തൊഴിലുടമകൾക്ക് ബഷർ ഉപയോഗിക്കാം.
ഖത്തറി തൊഴിലന്വേഷകർക്കും ഖത്തരി സ്ത്രീകളുടെ കുട്ടികൾക്കും ഈ പ്ലാറ്റ്‌ഫോമിലൂടെ അവരുടെ കരാറുകൾ സൗകര്യപ്രദമായി അവലോകനം ചെയ്യാനും പരിശോധിക്കാനും അംഗീകരിക്കാനും കഴിയും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5