ഖത്തറിലേക്കോ ഖത്തറിൽ നിന്നോ മരുന്നുകളുമായി യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക

ദോഹ: ഖത്തറിലേക്ക് വരുന്നവരും ഖത്തറിൽ നിന്ന് മടങ്ങുന്നവരുമായ യാത്രക്കാർ മരുന്നുകൾ കൈവശം വെക്കുകയാണെങ്കിൽ അത് സ്വന്തം ആവശ്യത്തിനുള്ളത് മാത്രമായിരിക്കണമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവർക്ക് വേണ്ടിയുള്ള മരുന്നുകൾ ഒരു കാരണവശാലും യാത്രാവേളകളിൽ സൂക്ഷിക്കരുതെന്നും മന്ത്രാലയത്തിന്റെ മയക്കുമരുന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മുന്നറിയിപ്പ് നൽകി. 

സൈക്യാട്രിക്ക് മരുന്നുകളോ അനുബന്ധ വസ്തുക്കളോ കയ്യിൽ കരുതുന്നവർ അതിന്റെ കൂടെ രോഗിയുടെ പേരും രോഗവിവരങ്ങളും മരുന്നിന്റെ ശാസ്ത്രീയനാമവും മാർക്കറ്റ് നാമവും അടങ്ങിയ വിശദമായ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ രേഖകൾ കരുതണം. ഈ രേഖകൾ ആധികാരിക മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ളതുമായിരിക്കണം. പ്രിസ്ക്രിപ്ഷന്റെ കാലാവധി 6 മാസത്തിനുള്ളിലും ആയിരിക്കണം. മരുന്നുകൾ കൈവശം വച്ചവർക്കായിരിക്കും അതുമായി ബന്ധപ്പെട്ട പൂർണ്ണ നിയമ ഉത്തരവാദിത്വവുമെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം മീഡിയ ബോധവൽക്കരണ ഓഫീസർ അബ്ദുള്ള ഖാസിം മുന്നറിയിപ്പ് നൽകി.

Exit mobile version