ഖത്തർ ദേശീയ ദിനമായ 2024 ഡിസംബർ 18-ന് രാവിലെ ‘സൂഉം ആപ്പ്’ വഴി പുതിയ ഫാൻസി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു .
സൂഉം ആപ്പിലുള്ള ‘ഷോ ഇന്ററസ്റ്റ്’ വിൻഡോയിൽ പുതിയ പ്രധാന നമ്പറുകൾ റിലീസ് ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിക്കുന്നതായി സോഷ്യൽ മീഡിയ സന്ദേശം വ്യക്തമാക്കുന്നു.
ഡിസംബർ 18 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് നമ്പർ പ്ലേറ്റുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തും.
ഇലക്‌ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഡിപ്പാർട്ട്‌മെൻ്റ് പലപ്പോഴും നടത്തുന്ന ലേലങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് 2023-ൽ ‘സൂഉം’ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.