എഞ്ചിൻ ഓണാക്കി വാഹനം നിർത്തിയിടുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. പ്രത്യേകിച്ച് വാഹനം ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യരുതെന്ന് മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ഓർമ്മിപ്പിച്ചു.
“നിങ്ങളുടെ കാറിൻ്റെ എഞ്ചിൻ ശ്രദ്ധിക്കാതെ വിടുന്നത് അത് മോഷണത്തിനോ അനധികൃത ഉപയോഗത്തിനോ ഇടവരുത്തുന്നു, പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നു,” ഒരു വീഡിയോയിൽ മന്ത്രാലയം പ്രസ്താവിച്ചു. ഇത് ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
https://www.instagram.com/reel/C5tUWyfsFRI/?igsh=MjZrNTN4aTNleWw=
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5