ഒക്ടോബർ 21 ന് റിലീസ് ചെയ്യാനിരിക്കെ മോഹൻലാൽ ചിത്രം മോൺസ്റ്ററിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിലെ സ്വവർഗാനുരാഗ ഉള്ളടക്കമാണ് വിലക്കിന് കാരണമായതെന്നാണ് വിവരം.
ഇതേത്തുടർന്ന് ചിത്രം ജിസിസിയിൽ റീ സെൻസറിംഗിന് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ സെൻസറിംഗ് മാറ്റങ്ങൾ സമയമെടുക്കുമെന്നതിനാൽ ഗൾഫിലെ ചിത്രത്തിന്റ റിലീസ് വൈകിയെക്കുമെന്നാണ് കരുതുന്നത്.
മോഹൻലാൽ ലക്കി സിംഗ് എന്ന സിഖുകാരനായി വേഷമിടുന്ന ചിത്രം പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്ണ കോംബോ ഒന്നിക്കുന്ന ചിത്രമാണ്.
മോഹൻലാൽ ചിത്രങ്ങളുടെ ഗംഭീര റിലീസ് കേന്ദ്രമായ ജിസിസിയിലെ വിലക്ക് ചിത്രത്തിന് സാമ്പത്തിക മായി കനത്ത തിരിച്ചടിയാണ്.
നേരത്തെ ദുൽഖർ ചിത്രം സീതാരാമവും ജിസിസിയിൽ വിലക്ക് നേരിട്ടിരുന്നു എങ്കിലും റീ സെൻസറിംഗിന് ശേഷം വൈകി യുഎഇയിൽ മാത്രം റിലീസ് അനുവദിച്ചിരുന്നു.