സ്കോളർഷിപ്പ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ദോഹ: ഖത്തറിൽ സ്‌കോളർഷിപ്പ് തട്ടിപ്പുകൾക്കെതിരെ വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യങ്ങളിൽ സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾക്ക്  ഉത്തരവാദിത്തമില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിനും വിദേശത്ത് പ്രവർത്തിക്കുന്ന അംഗീകൃത ഖത്തർ മിഷനുകൾക്കും, സ്‌കോളർഷിപ്പ് നൽകുന്നതിൽ ഉത്തരവാദിത്തമില്ല. ഇത് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയവുമായി ബന്ധമില്ലാത്ത ഇ-മെയിൽ (embassies.mofa.gov.qa@) അയച്ച് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇന്റർനെറ്റ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇത്തരം കക്ഷികളുമായി ഇടപെടുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി.  

Exit mobile version