ഖത്തറിൽ ഫാക്ടറികളിലും നിർമാണശാലകളിലും മന്ത്രാലയങ്ങളുടെ വ്യാപക റെയ്ഡ്

ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI), ആഭ്യന്തര മന്ത്രാലയത്തിന്റെയും (MoI) മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും സഹകരണത്തോടെ വ്യാവസായിക മേഖലയിലെ ഫാക്ടറികളിലും ഔട്ട്‌ലെറ്റുകളിലും വ്യാപക പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കി. 

ഇന്നലെ നടന്ന റെയ്ഡിൽ 50 ടൺ ഭാരമുള്ള രാസ പദാർത്ഥങ്ങളും കാലാവധി കഴിഞ്ഞ ഗം പൗഡറുകളും  പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ നിർമാണ സാമഗ്രികൾ നിർമിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

മാർക്കറ്റ് സുരക്ഷ നിയന്ത്രണത്തിനും വ്യാജ നിർമ്മിതികൾ കണ്ടെത്തുന്നതിനും വില നിയന്ത്രണത്തിന്റെയും ഭാഗമായാണ് റെയ്ഡുകൾ. കണ്ടെടുത്ത വസ്തുക്കൾ ഏതെങ്കിലും രീതിയിൽ കേടുവന്ന പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന നിയമം ലംഘിക്കുന്നതാണ്. പരിശോധനയുടെ ഫോട്ടോകൾ ഉൾപ്പെടെ MoCI അതിന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

Exit mobile version