പ്രാദേശിക വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നടപടികളുടെ ഭാഗമായി കൊറിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ചില ഓട്ടോമോട്ടീവ് ബാറ്ററികൾക്ക് ഫൈനൽ ആൻ്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽതാനി ചൊവ്വാഴ്ച്ച അറിയിച്ചു.
പുതിയ നിയമങ്ങൾ ഖത്തറിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും നീതിയുക്തമല്ലാത്ത വ്യാപാര സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിനർത്ഥം ഈ ഇറക്കുമതികൾക്ക് ഇപ്പോൾ അധിക തീരുവകൾ ബാധകമാകുമെന്നാണ്, ഇവ വാങ്ങുന്നത് കൂടുതൽ ചെലവേറിയതായി മാറും.
2024 ലെ നമ്പർ 21 പ്രകാരമുള്ള ആദ്യ തീരുമാനം, കൊറിയയിൽ നിന്നുള്ള 35 മുതൽ 115 ആമ്പിയർ വരെ ശേഷിയുള്ള ഓട്ടോമോട്ടീവ് ബാറ്ററികളെ ലക്ഷ്യമിട്ടുള്ളതാണ്. 2024 ലെ നമ്പർ 22 പ്രകാരമുള്ള രണ്ടാമത്തെ തീരുമാനം, ഇന്ത്യയിൽ നിന്നുള്ള 32 മുതൽ 225 ആമ്പിയർ വരെ ശേഷിയുള്ള ഓട്ടോമോട്ടീവ് ബാറ്ററികൾക്ക് ബാധകമാണ്.
ഇറക്കുമതി ചെയ്യുന്ന സാധനത്തിന് ന്യായമായ വിപണിമൂല്യത്തിന് താഴെയാണ് വിലയെന്നു കണ്ടെത്തിയാൽ ആഭ്യന്തര ഗവണ്മെന്റ് ചുമത്തുന്ന തീരുവയാണ് ആന്റി ഡംപിങ് ഡ്യൂട്ടി. ഇത് പ്രാദേശികമായി അതെ സാധനം ഉൽപ്പാദിപ്പിക്കുന്നവർക്ക് വിപണിയിൽ മത്സരിക്കാൻ വഴിയൊരുക്കുന്നു.