ഖത്തറിൽ കാണാതായ മലയാളി യുവാവ് കടലിൽ മരിച്ച നിലയിൽ

ദോഹ: ഖത്തറിൽ കാണാതായ യുവാവിനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. അബൂ ഹമുറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസിൽ 2 ദിവസം മുൻപ് ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയതായിരുന്നു. ശേഷമാണ് കാണാതായത്.

പിന്നീട് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ അൽ വക്ര ആശുപത്രി മോർച്ചറിയിൽ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കടലിൽ കുളിക്കവേ മുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച തന്നെ മൃതദേഹം കണ്ടെടുത്തെങ്കിലും ആരെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ടത്തെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്കയച്ചു. ഫാത്തിമ ശബാനയാണ് അൻസിലിന്റെ ഭാര്യ.

Exit mobile version