ഈ സൈനിക സൈറ്റുകളിൽ പ്രവേശിച്ചു പോയാൽ 5 വർഷം ശിക്ഷ; മുന്നറിയിപ്പുമായി മന്ത്രാലയം

നിരോധിത സൈനിക സൈറ്റുകളിലേക്ക് ഒരിക്കലും സമീപിക്കുകയോ പ്രവേശിക്കുകയോ ചെയ്യരുതെന്ന് പ്രതിരോധ മന്ത്രാലയം (MoD) പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. 

2004-ലെ 11-ാം നമ്പർ പീനൽ കോഡിലെ ആർട്ടിക്കിൾ നമ്പർ 117 പ്രകാരം ഇത് നിയമവിരുദ്ധമാണ്. പരാമർശിച്ച ആർട്ടിക്കിൾ ലംഘിക്കുന്ന ആർക്കും അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വടക്ക് നിന്ന് സൽവ റോഡ്, കിഴക്ക് സുദന്തിൽ റോഡ്, തെക്ക് ജാവ് അൽ സലാമ സ്ട്രീറ്റ്, പടിഞ്ഞാറ് നിന്ന് അരീഖ് നാച്ചുറൽ റിസർവ് എന്നിവയുമായി അതിർത്തി പങ്കിടുന്ന നിരോധിത സൈനിക മേഖലകളിലൊന്നാണ് അൽ ഖലായേൽ പരിശീലന മേഖലയെന്ന് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് അറിയിച്ചു.  

ഈ മേഖലയിൽ പ്രവേശിക്കുന്ന ആർക്കും നിയമപരമായ നടപടി നേരിടേണ്ടി വരുമെന്ന് MoD-യിലെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version