അനധികൃതമായി മേയാൻ എത്തുന്ന ഒട്ടകങ്ങളെ പിടികൂടി മാറ്റാൻ ആരംഭിച്ച് മന്ത്രാലയം

അമിതമായ മേയൽ വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരുഭൂമിയിലെ പ്രദേശങ്ങളിൽ വഴിതെറ്റിയതും നിയമവിരുദ്ധവുമായി കടന്ന് കയറുന്നവയുമായ ഒട്ടകങ്ങളെ പിടികൂടുകയും അതിനായി നിയുക്തമാക്കിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യാൻ ആരംഭിച്ചു.

രാജ്യത്തെ സസ്യജാലങ്ങളെ നശിപ്പിക്കുന്ന മൃഗങ്ങളെ അഴിച്ചുവിടരുതെന്നും സസ്യ പരിസ്ഥിതിയും അതിൻ്റെ ഘടകങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ഒട്ടക ഉടമകളോട് ആവശ്യപ്പെട്ടു.

2024 മാർച്ച് 3-ന് അമിതമായി മേയുന്നതും ഒട്ടകങ്ങൾ വഴിതെറ്റുന്നതും തടയാൻ ലക്ഷ്യമിട്ട് വിപുലമായ ഒരു പരിശോധന കാമ്പെയ്ൻ ആരംഭിക്കുന്നതായി MoECC പ്രഖ്യാപിച്ചിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version