രാജ്യത്തിനകത്തു പാസഞ്ചർ ട്രാൻസ്പോർട്ട് സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള ഇലക്ട്രോണിക് ആപ്ലിക്കേഷൻ കമ്പനികളായി ഏതാനും കമ്പനികളെ ഗതാഗത മന്ത്രാലയം ലിസ്റ്റ് ചെയ്തു. Uber, Karwa Technologies, Q Drive, Badr, Aber, Zoom Ride, Ryde എന്നിവയാണ് മന്ത്രാലയം അംഗീകരിച്ച കമ്പനികൾ.
ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കാനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അധികൃതർ മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5