സീലൈൻ മേഖലയിൽ അപകടകരമായ ഒരു സിങ്ക് ഹോളിന് ചുറ്റുമുള്ള പ്രദേശം അടച്ചുപൂട്ടാനും ആവശ്യമായ മുൻകരുതൽ നടപ്പിലാക്കാനും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപടി സ്വീകരിച്ചു. വിഷയം ചൂണ്ടിക്കാണിച്ചുള്ള ഒരു പൗരൻ്റെ അടിയന്തിര അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് നടപടി.
അപകടസാധ്യത മുൻനിർത്തി സന്ദർശകരെയും ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളെയും സംരക്ഷിക്കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെട്ടെന്നുള്ള അടച്ചുപൂട്ടൽ.
മന്ത്രാലയത്തിൻ്റെ നാച്ചുറൽ റിസർവ് മാനേജ്‌മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സീലൈൻ യൂണിറ്റ്, സിങ്കോൾ അടച്ച് സമീപത്തെ സുരക്ഷിതമാക്കാനുള്ള നടപടികൾ ഉടനടി ആരംഭിച്ചു.
ഒരാൾ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് അടിയന്തര ഇടപെടൽ. വിഡിയോയിൽ ഈ സിങ്ക് ഹോൾ ചിത്രീകരിക്കുകയും അധികരികളോട് ഇടപെടാൻ ഇദ്ദേഹം ആവശ്യപ്പെടുന്നതും കാണാം.
കാൽനടയാത്രക്കാർക്കും കടന്നുപോകുന്ന വാഹനങ്ങൾക്കും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ മരുഭൂമിയിലെ ഒരു വലിയ അറയുടെ ദൃശ്യങ്ങൾ വിഡിയോ വെളിപ്പെടുത്തുന്നു. അറബി ദിനപത്രമായ അൽ ഷാർഖും വാർത്ത റിപ്പോർട്ട് ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5